Main pages

Surah Al-Inshiqaq (The Splitting Asunder)

Malayalam Karakunnu & Elayavoor

Surah Al-Inshiqaq (The Splitting Asunder) - Aya count 25

إِذَا ٱلسَّمَآءُ ٱنشَقَّتْ ﴿١﴾

ആകാശം പൊട്ടിപ്പിളരുമ്പോള്‍!

وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٢﴾

അത് തന്റെ നാഥന്ന് കീഴ്പ്പെടുമ്പോള്‍!- അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ.

وَإِذَا ٱلْأَرْضُ مُدَّتْ ﴿٣﴾

ഭൂമി പരത്തപ്പെടുമ്പോള്‍-

وَأَلْقَتْ مَا فِيهَا وَتَخَلَّتْ ﴿٤﴾

അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും.

وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٥﴾

അത് അതിന്റെ നാഥന്ന് കീഴ്പ്പെടുകയും ചെയ്യുമ്പോള്‍! -അങ്ങനെ ചെയ്യാന്‍ അത് കടപ്പെട്ടിരിക്കുന്നുവല്ലോ.

يَٰٓأَيُّهَا ٱلْإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًۭا فَمُلَٰقِيهِ ﴿٦﴾

അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ളേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും.

فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ ﴿٧﴾

എന്നാല്‍ തന്റെ കര്‍മപുസ്തകം വലതു കയ്യില്‍ നല്‍കപ്പെടുന്നവനോ;

فَسَوْفَ يُحَاسَبُ حِسَابًۭا يَسِيرًۭا ﴿٨﴾

അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ.

وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًۭا ﴿٩﴾

അവന്‍ തന്റെ വീട്ടുകാരുടെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങിച്ചെല്ലും.

وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ وَرَآءَ ظَهْرِهِۦ ﴿١٠﴾

എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ;

فَسَوْفَ يَدْعُواْ ثُبُورًۭا ﴿١١﴾

അവന്‍ “നാശമേ”യെന്ന് വിലപിച്ചു കൊണ്ടിരിക്കും.

وَيَصْلَىٰ سَعِيرًا ﴿١٢﴾

ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും.

إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا ﴿١٣﴾

തീര്‍ച്ചയായും അവന്‍ തന്റെ കുടുംബക്കാര്‍ക്കിടയില്‍ ആഹ്ളാദത്തോടെ കഴിയുന്നവനായിരുന്നു.

إِنَّهُۥ ظَنَّ أَن لَّن يَحُورَ ﴿١٤﴾

താന്‍ മടങ്ങിവരില്ലെന്നാണ് അവന്‍ കരുതിയത്.

بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًۭا ﴿١٥﴾

എന്നാല്‍ ഉറപ്പായും അവന്റെ നാഥന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു.

فَلَآ أُقْسِمُ بِٱلشَّفَقِ ﴿١٦﴾

ഞാനിതാ സത്യംചെയ്യുന്നു; സൂര്യാസ്തമയ സമയത്തെ ശോഭകൊണ്ട്.

وَٱلَّيْلِ وَمَا وَسَقَ ﴿١٧﴾

രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും.

وَٱلْقَمَرِ إِذَا ٱتَّسَقَ ﴿١٨﴾

ചന്ദ്രന്‍ സാക്ഷി- അതു പൂര്‍ണത പ്രാപിക്കുമ്പോള്‍.

لَتَرْكَبُنَّ طَبَقًا عَن طَبَقٍۢ ﴿١٩﴾

നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും.

فَمَا لَهُمْ لَا يُؤْمِنُونَ ﴿٢٠﴾

എന്നിട്ടും അവര്‍ക്കെന്തു പറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ?

وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩ ﴿٢١﴾

ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല.

بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ ﴿٢٢﴾

എന്നല്ല; സത്യനിഷേധികള്‍ അതിനെ കളവാക്കി തള്ളുകയാണ്.

وَٱللَّهُ أَعْلَمُ بِمَا يُوعُونَ ﴿٢٣﴾

അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവയൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٢٤﴾

അതിനാല്‍ നീ അവര്‍ക്ക് നോവേറിയ ശിക്ഷയെ സംബന്ധിച്ച് വിവരമറിയിക്കുക.

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ ﴿٢٥﴾

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്.